
എ) കണ്ടല്‍ക്കാടുകള്‍
ബി) ഉഷ്ണമേഖലാ മഴക്കാടുകള്‍
സി) ഇലപൊഴിയും വനങ്ങള്‍
ഡി) പര്‍വ്വത പുല്‍മേടുകള്‍
അനുബന്ധ വിവരങ്ങള്‍
1. 1857-ല്‍ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ് ആണ് സൈലന്റ് വാലിക്ക് ആ പേര് നല്‍കിയത്.
2. തൂതപ്പുഴയുടെ പ്രധാന പോഷക നദിയാണ് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ.
3. സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടത് കുന്തിപ്പുഴയിലാണ്.
4. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനമാണ് സൈലന്റ് വാലി.
5. വെടിപ്ലാവുകള്‍ ധാരാളമുള്ളതിനാലാണ് സിംഹവാലന്‍ കുരങ്ങുകളുടെ ആവാസകേന്ദ്രമാകാന്‍ കാരണം.
6. കേരളത്തിലെ ഏക കന്യാവനവും ഏറ്റവും വലിയ മഴക്കാടും സൈലന്റ് വാലിയാണ്.
7. അട്ടപ്പാടി വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുനര്‍ജനിച്ച നദിയാണ് കൊടുങ്ങരപ്പളം.
8. സൈലന്റ് വാലി ദേശീയോദ്യാനം 1985 സെപ്തംബര്‍ 7-ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. 1984-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സൈലന്റ് വാലിയെ ദേശീയോദ്യാമായി പ്രഖ്യാപിച്ചത്.
9. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള കേരളത്തിലെ ഏക ദേശീയോദ്യാനമാണ് സൈലന്റ് വാലി.
10. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് മണ്ണാര്‍ക്കാട് ആണ്.
കേരളത്തിലെ സൈലന്റ് വാലി ദേശീയോദ്യാനം ഏത് തരം വനം ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പേരുകേട്ടതാണ്
ഉത്തരം ബി) ഉഷ്ണമേഖലാ മഴക്കാടുകള്‍
റാങ്ക് മേക്കിങ് പോയിന്റ്: ബ്ലാക്ക് ബുള്‍ബുള്‍ എന്ന അപൂര്‍വയിനം പക്ഷി കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം സൈലന്റ് വാലിയാണ്.