എ) 2011
ബി) 2013
സി) 2012
ഡി) 2014
അനുബന്ധ വിവരങ്ങള്‍
1. പോക്സോ നിയമം എന്നതിന്റെ പൂര്‍ണരൂപം പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമം എന്നാണ്.
2. ലൈംഗികാതിക്രമത്തില്നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി 18 വയസ്സാണ്.
3. ഇന്ത്യന്‍ പാര്‍ലമെന്റ് പോക്സോ നിയമം പാസാക്കിയ വര്‍ഷം 2012 ആണ്.
4. പോക്സോ നിയമത്തിലെ ആകെ വകുപ്പുകളുടെ എണ്ണം 46 ആണ്.
5. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നത് പ്രത്യേക കോടതികളാണ്.
6. പോക്സോ ആക്ട് 2012-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2012 ജൂണ്‍ 19-ന് ആണ്.
7. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പൊലീസ് കുറ്റകൃത്യം നടന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ച് 24 മണിക്കൂറിനകം വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.
8. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെ ചിത്രീകരിക്കുന്ന ഹ്രസ്വചിത്രമാണ് കോമള്‍.
9. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന് ഇരയായ കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമാണെന്ന് സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനോ ലോക്കല്‍ പൊലീസിനോ ബോധ്യപ്പെട്ടാല്‍, ഷെല്‍ട്ടര്‍ ഹോമിലേക്കോ ആശുപത്രിയിലേക്കോ മാറ്റുന്നത് അടക്കമുള്ള അടിയന്തര നടപടികള്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറിനകം സ്വീകരിക്കണം.
10. കുട്ടികള്‍ക്കെതിരായ ചൂഷണം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ശരണബാല്യം.
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കിയ വര്‍ഷം
ഉത്തരം: സി) 2012
റാങ്ക് മേക്കിങ് പോയിന്റ്: പോസ്കോ നിയമം നിലവില്‍ വരുന്നതിന് മുമ്പ് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിന് എതിരെ ഉണ്ടായിരുന്ന ശക്തമായ നിയമം ഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003 ആണ്.
