
എ) മുഖ്യമന്ത്രി
ബി) പ്രധാനമന്ത്രി
സി) റവന്യൂമന്ത്രി
ഡി) ആരോഗ്യമന്ത്രി
അനുബന്ധ വസ്തുതകള്‍
1. ദേശീയ ദുരന്ത നിവാരണ നിയമം പാസാക്കിയത് 2005 ഡിസംബര്‍ 23-ന് ആണ്.
2. 2007 മെയ് 4-ന് സ്ഥാപിതമായ കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യം സുരക്ഷായാനം എന്നാണ്.
3. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രി ആണ്.
4. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് സെക്രട്ടറി ആണ്.
5. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നത് ചെയര്‍പേഴ്സണ്‍ ആണ്.
6. കേന്ദ്ര നിയമത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെക്കുറിച്ച് പ്രതിപാദിക്കുന്നത് അധ്യായം മൂന്നില്‍ വകുപ്പ് 14 മുതല്‍ 24 വരെ ആണ്.
7. സംസ്ഥാനത്ത് ദുരന്ത നിവാരണത്തിന് ആവശ്യമായ ദുരിതാശ്വാസം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആണ്.
8. ദുരന്ത നിവാരണ അതോറിറ്റിക്ക് രൂപം നല്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളം ആണ്.
9. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരത്തെ ഒബ്സര്‍വേറ്ററി ഹില്‍സ്.
10. ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ചെയര്‍പേഴ്സണ്‍ ആണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയര്മാന് ആരാണ്?
ഉത്തരം സി) റവന്യൂമന്ത്രി
റാങ്ക് മേക്കിങ് പോയിന്റ്: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കേണ്ടത് ചെയര്‍പേഴ്സണ്‍ ആണ്.