
i. സാമ്പത്തിക വികസനത്തിനായുള്ള ബോംബെ പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടു.
ii. ഇത് മഹലനോബിസ് മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
iii. ജലവൈദ്യുതപദ്ധതികള്‍ സ്ഥാപിച്ചു.
iv. റൂര്‍ക്കേല, ഭിലായ്, ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു.
v. സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായുള്ള ഗാഡ്ഗില്‍ യോജന ആരംഭിച്ചു.
എ) i, iv മാത്രം
ബി) i മാത്രം
സി) v മാത്രം
ഡി) i, ii, v
അനുബന്ധ വിവരങ്ങള്‍
1.രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവ്: 1956 മുതല്‍ 1961 വരെ
2. പ്രധാനമന്ത്രി: ജവഹര്‍ലാല്‍ നെഹ്റു
3. വ്യവസായവല്‍ക്കരണത്തിനും ഗതാഗത വികസനത്തിനും ഊന്നല്‍ നല്കിയ രണ്ടാം പഞ്ചവത്സപദ്ധതി വ്യാവസായിക പദ്ധതിയെന്നും അറിയപ്പെട്ടു.
4. 4.5 ശതമാനം വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ട രണ്ടാം പഞ്ചവത്സവര പദ്ധതി 4.27 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചു.
5. മഹലനോബിസ് മാതൃക സ്വീകരിച്ച രണ്ടാം പഞ്ചവത്സരപദ്ധതിക്ക് സോഷ്യലിസത്തില്‍ അധിഷ്ഠിതമായ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു.
6. ഛത്തീസ്ഗഢിലെ ഭിലായില്‍ സോവിയേറ്റ് യൂണിയന്റേയും ഒഡീഷയിലെ റൂര്‍ക്കേലയില്‍ ജര്‍മ്മനിയുടേയും പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ബ്രിട്ടന്റേയും സഹായത്തോടെ ഇരുമ്പുരുക്ക് ശാലകള്‍ സ്ഥാപിച്ചു.
7. തൊഴിലില്ലായ്മ കുറയ്ക്കുക, ദേശീയ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ഉപലക്ഷ്യങ്ങളും രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ഉണ്ടായിരുന്നു.
8. 1959-ല്‍ രാജസ്ഥാനില്‍ പഞ്ചായത്തീരാജ് സംവിധാനം നിലവില്‍വന്നത് രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിലാണ്.
9. 1944-ലെ ബോംബൈ പദ്ധതി, 1945-ലെ ജനകീയ പദ്ധതി, 1944-ലെ ഗാന്ധിയന്‍ പദ്ധതി, 1948-ലെ വ്യാവസായിക നയം, 1950-ലെ സര്‍വ്വോദയ പദ്ധതി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആസൂത്രണ പദ്ധതികള്‍.
10. 1950 മാര്‍ച്ച് 15ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷനെ 2014ല്‍ പിരിച്ചുവിട്ടശേഷം നീതി ആയോഗ് രൂപീകരിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം ഏതാണ് ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക.
രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ഇനിപ്പറയുന്നവയില്‍ ഏതാണ് ശരിയല്ലാത്തത്?
ഉത്തരം എ): i, iv മാത്രം