
i) സമാനഗുണുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി.
ii) 18 ഗ്രൂപ്പുകളും 7 പീരിയഡുകളും ഉണ്ട്
iii) മൂലകങ്ങളെ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു.
iv) ഹൈഡ്രജന്‍ ആറ്റത്തിന് കൃത്യമായ സ്ഥാനം നല്‍കിയില്ല.
എ) ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീവ്
ബി) ലോതര്‍ മേയര്‍
സി) അലക്സാണ്ടര്‍ ന്യൂലാന്‍ഡ്സ്
ഡി) ഹെന്ററി മോസ്ലി
അനുബന്ധ വിവരങ്ങള്‍
1. മൂലകവര്ഗീകരണത്തിനുള്ള ഒരു സമഗ്രമായ ഉപാധിയാണ് പീരിയോഡിക് ടേബിള്‍
2. മൂലകങ്ങളുടെ ഗുണങ്ങളെ അവയുടെ അറ്റോമിക നമ്പറിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഹെന്ററി മോസ്ലി.
3. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ അതിന്റെ അറ്റോമിക നമ്പര്‍ കൂടി വരുന്ന ക്രമത്തില്‍ ക്രമീകരിച്ച് ഹെന്ററി മോസ്ലി ആധുനിക പീരീയോഡിക് ടേബിള്‍ (ക്രമാവര്‍ത്തന പട്ടിക) തയ്യാറാക്കി.
4. പീരിയോഡിക് ടേബിളിലെ പ്രകൃതി ദത്ത മൂലകങ്ങളുടെ എണ്ണം 90 ആണ്.
5. മൂലകങ്ങളുടെ വര്‍ഗീകരണത്തിന് ആരംഭം കുറിച്ച ശാസ്ത്രജ്ഞനായ ലാവോസിയ 1789-ല്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങള്‍ എന്നും അലോഹങ്ങള്‍ എന്നും വര്‍ഗീകരിച്ചു.
6. ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന ഉപലോഹങ്ങളെ കണ്ടെത്തിയപ്പോള്‍ അതിനെ പീരീയോഡിക് ടേബിളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതാണ് ലാവോസിയയുടെ വര്‍ഗീകരണത്തിന്റെ പരിമിതി.
7. ഡൊബെറൈനര്‍ സമാന ഗുണങ്ങള്‍ പ്രകടിപ്പിച്ച മൂന്ന് മൂലകങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇവ ത്രികങ്ങള്‍ എന്നറിയപ്പെട്ടു.
8. എല്ലാ മൂലകങ്ങളേയും ഉള്‍പ്പെടുത്തി ത്രികങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് ഡൊബെറൈനറുടെ വര്‍ഗീകരണത്തിന്റെ പരിമിതി.
9. 1866-ല്‍ ന്യൂലാന്‍ഡ്സ് അക്കാലത്ത് അറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോള്‍ എട്ടാമത് വരുന്ന മൂലകം ആദ്യ മൂലകത്തിന്റെ ആവര്‍ത്തനമാണെന്ന് കണ്ടെത്തി. ഇത് അഷ്ടക നിയമം എന്ന പേരില്‍ അറിയപ്പെട്ടു.
10. അറ്റോമിക ഭാരം കൂടിയ മൂലകങ്ങളില്‍ അഷ്ടക നിയമം പാലിക്കപ്പെടുന്നില്ല.
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ആരുടെ മൂലക വര്‍ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
i) സമാനഗുണുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി.
ii) 18 ഗ്രൂപ്പുകളും 7 പീരിയഡുകളും ഉണ്ട്
iii) മൂലകങ്ങളെ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു.
iv) ഹൈഡ്രജന്‍ ആറ്റത്തിന് കൃത്യമായ സ്ഥാനം നല്‍കിയില്ല.
ഉത്തരം: ഡി) ഹെന്ററി മോസ്ലി
ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം ഏതാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക.