
എ) വിദ്യാഭ്യാസം
ബി) വനം
സി) ഇൻഷുറൻസ്
ഡി) പോലീസ്
അനുബന്ധ വിവരങ്ങൾ
1. ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിലെ അധികാര വിഭജനം ഉൾപ്പെടുന്ന ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് 7-ാമത്തെ ഷെഡ്യൂൾ ആണ്.
2. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാനുള്ള വിഷയങ്ങളെ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
3. നിയമനിർമ്മാണത്തിൽ കേന്ദ്രത്തിന് പ്രത്യേക അധികാരമുള്ള വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
4. സംസ്ഥാന നിയമസഭകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ അധികാരമുള്ള വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
5. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണം നടത്താൻ സാധിക്കുന്ന വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിൽ ഉള്ളത്.
6. ഭരണഘടന നിലവിൽവന്ന സമയത്ത് യൂണിയൻ ലിസ്റ്റിൽ 97 വിഷയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് 100 ആണ്.
7. ഭരണഘടന നിലവിൽവന്ന സമയത്ത് സംസ്ഥാന ലിസ്റ്റിൽ 66 വിഷയങ്ങൾ ഉണ്ടായിരുന്നത് 61 ആയി കുറഞ്ഞു.
8. ഭരണഘടന നിലവിൽവന്ന സമയത്ത് കൺകറന്റ് ലിസ്റ്റിൽ 47 വിഷയങ്ങൾ ഉണ്ടായിരുന്നത് 52 ആയി വർദ്ധിച്ചു.
9. 1976-ലെ 42-ാം ഭരണഘടന ഭേദഗതി അനുസരിച്ച് സംസ്ഥാന ലിസ്റ്റിൽനിന്നും അഞ്ച് വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
10. സംസ്ഥാന പട്ടികയിലുള്ള വിഷയങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് നിയമ നിർമ്മാണം നടത്താം.
താഴെപ്പറയുന്ന ഇനങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?
ഉത്തരം: സി) ഇൻഷുറൻസ്