
എ) ജന്തുശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തി
ബി) വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു
സി) കോശകേന്ദ്രം കണ്ടെത്തി
ഡി) സസ്യശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തി
അനുബന്ധ വിവരങ്ങൾ
1. ലളിതമായ ഒരു മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് റോബർട്ട് ഹുക്ക് ആണ്.
2. കോർക്കിന്റെ ഛേദം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട ചെറിയ അറകളെ സെൽ എന്ന് റോബർട്ട് ഹുക്ക് വിശേഷിപ്പിച്ചു.
3. എം ജെ ഷ്ളീഡൻ, തിയോഡർഷ്വാൻ എന്നീ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ സാരാംശം ചേർത്തു കൊണ്ടാണ് കോശസിദ്ധാന്തം രൂപപ്പെടുത്തിയത്.
4. കോശസിദ്ധാന്തം: എല്ലാ ജീവശരീരവും കോശ നിർമ്മിതമാണ്, ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാനഘടകങ്ങളാണ് കോശങ്ങൾ എന്നിവയാണ് കോശസിദ്ധാന്തത്തിലെ ആശയങ്ങൾ.
5. കോശത്തിലെ ജീവധർമ്മങ്ങൾ: അന്യവസ്തുക്കളെ പ്രതിരോധിക്കുന്നു, പോഷകളിൽനിന്നും ഊർജ്ജം സ്വതന്ത്രമാക്കുന്നു, ജൈവതന്മാത്രകളെ നിർമ്മിക്കുന്നു.
6. 1891-ൽ റോബർട്ട് ബ്രൗൺ കോശകേന്ദ്രം കണ്ടെത്തി അതിനെ ന്യൂക്ലിയസ് എന്ന് വിളിച്ചു.
7. 1838-ൽ സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് എം ജെ ഷ്ളീഡൻ കണ്ടെത്തി.
8. 1839-ൽ ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർഷ്വാൻ കണ്ടെത്തി.
9. 1858-ൽ റുഡോൾ വിർഷ്വോ വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ച് നിലവിലുള്ള കോശങ്ങളിൽനിന്ന് മാത്രമാണ് പുതിയവ ഉണ്ടാകുന്നതെന്ന നിഗമനം രൂപീകരിച്ചു.
10. ഒരു ലെൻസ് മാത്രം ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകൾ സിമ്പിൾ മൈക്രോസ്കോപ്പ് എന്നും ഒന്നിൽ കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകൾ കോംപൗണ്ട് മൈക്രോസ്കോപ്പുകൾ എന്നും അറിയപ്പെടുന്നു.
സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് ബാധിക്കാത്ത രോഗം ഏതാണ്? അറിയാന്‍ ക്ലിക്ക് ചെയ്യുക.
റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
ഉത്തരം: ബി) വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു