
എ) ഭൂമിയുടെ കേന്ദ്രത്തിൽ
ബി) ധ്രുവ പ്രദേശങ്ങളിൽ
സി) ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ
ഡി) ഭൗമോപരിതലത്തിൽനിന്നും ‘h’ ഉയരത്തിൽ
അനുബന്ധ വസ്തുതകള്‍
1. പ്രകൃതിയിലെ രണ്ട് വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ഷണബലമാണ് ഗുരുത്വാകര്‍ഷണ ബലം.
2. ഭൂമി എല്ലാ വസ്തുക്കളേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു.
3. സാര്‍വ്വത്രിക ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിച്ചത് സര് ഐസക് ന്യൂട്ടണ്‍ ആണ്.
4. ഗുരുത്വാകര്‍ഷണ ബലത്തിന്റെ അടിസ്ഥാന കണം ഗ്രാവിറ്റോണ്‍ ആണ്.
5. ഭൂമിയുടെ ഉപരിതലത്തില്‍ ഭൂഗുരുത്വ ആകര്‍ഷണ ബലം ഒരുപോലെയല്ല. ഭൂമി ഗോളാകൃതിയല്ലാത്തത് കൊണ്ടാണത്. ജിയോയിഡ് ആകൃതിയുള്ള ഭൂമിയുടെ ആരം വ്യത്യാസപ്പെട്ടിരിക്കുന്നു.
6. ഭൂമിയുടെ ആരം ഏറ്റവും കൂടിയ സ്ഥലം ഭൂമധ്യരേഖാ പ്രദേശവും കുറഞ്ഞത് ധ്രുവപ്രദേശവും ആണ്.
7. ആരം കുറഞ്ഞ ധ്രുവപ്രദേശത്താണ് ഭൂഗുരുത്വാകര്‍ഷണ ബലം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.
8. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും ഭൂകേന്ദ്രത്തിലേക്ക് പോകുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം കുറയുന്നു.
9. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും ഒരു വസ്തു ഉയരത്തിലേക്ക് പോകുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം കുറയുന്നു.
10. ഭൂകേന്ദ്രത്തില്‍ ആകര്‍ഷണബലം പൂജ്യമായിരിക്കും.
സൂര്യനില്‍നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്? ഉത്തരം കണ്ടെത്താന്‍ ക്ലിക്ക് ചെയ്യുക.
ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?
ഉത്തരം: ബി) ധ്രുവ പ്രദേശങ്ങളിൽ