
എ) നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നു
ബി) പണം അച്ചടിച്ചിറക്കുന്നു
സി) വായ്പകള്‍ നല്കുന്നു
ഡി) ലോക്കര്‍ സൗകര്യം നല്കുന്നു
അനുബന്ധ വിവരങ്ങള്‍
1.ജനങ്ങള്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുകയും വ്യാപാര, വ്യവസായ, വാണിജ്യം തുടങ്ങിയവയ്ക്ക് വായ്പകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് വാണിജ്യ ബാങ്കുകള്‍.
2. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല വാണിജ്യ ബാങ്കുകളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വകാര്യ വാണിജ്യ ബാങ്കുകളും ഉണ്ട്.
3. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പൊതുമേഖല വാണിജ്യ ബാങ്കിനും ആക്സിസ് ബാങ്ക് സ്വകാര്യ വാണിജ്യ ബാങ്കിനും ഉദാഹരണം ആണ്.
4. വാണിജ്യ ബാങ്കുകള്‍ക്ക് പ്രാഥമിക, ദ്വിതീയ ധര്‍മ്മങ്ങള്‍ ഉണ്ട്.
5. പ്രാഥമിക ധര്‍മ്മങ്ങള്‍: ജനങ്ങളില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുക, വാണിജ്യ വായ്പകള്‍ നല്‍കുക എന്നിവ.
6. ദ്വിതീയ ധര്‍മ്മങ്ങളെ ഏജന്സിന് ധര്‍മ്മങ്ങള്‍ എന്നും പലവക ധര്‍മ്മങ്ങള്‍ എന്നും തിരിച്ചിരിക്കുന്നു.
7. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളാണ് ഏജന്‍സി ധര്‍മ്മങ്ങള്‍.
8. ബാങ്കില്‍ വിദേശ കറന്‍സി വാങ്ങുന്നതും വില്‍ക്കുന്നതും യാത്രാ ചെക്ക്, ഗിഫ്റ്റ് ചെക്ക് തുടങ്ങിയവ നല്‍കുക, ലോക്കര്‍ സൗകര്യം നല്‍കുക, എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുക, ടെലി, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവ നല്‍കുകയാണ് പലവക ധര്‍മ്മങ്ങളില്‍ വരുന്നത്.
9. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെ ധര്‍മ്മങ്ങളില്‍ ഒന്നാണ് പണം അച്ചടിച്ചിറിക്കുകയെന്നത്.
10. കേരളത്തിലെ ആദ്യത്തെ വാണിജ്യ ബാങ്ക് 1899ല്‍ കോഴിക്കോട് അപ്പു നെടുങ്ങാടി സ്ഥാപിച്ച നെടുങ്ങാടി ബാങ്ക് ആണ്.
മനുഷ്യ ശരീരം അടിസ്ഥാന വിവരങ്ങള്‍: ഉറപ്പായും പഠിക്കേണ്ട 452 ചോദ്യങ്ങള്‍ പഠിക്കാന്‍ ക്ലിക്ക് ചെയ്യുക.
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഉത്തരം: ബി) പണം അച്ചടിച്ചിറക്കുന്നു