
എ) ഫ്രാന്‍സ്
ബി) റഷ്യ
സി) ചൈന
ഡി) റോം
അനുബന്ധ വിവരങ്ങൾ
1. ബൂർബൺ രാജാക്കൻമാരുടെ ഏകാധിപത്യ ഭരണമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങളിലൊന്ന്.
2. വിപ്ലവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന ഫ്രഞ്ച് വിപ്ലവം നടന്നത് 1789ൽ ആണ്.
3. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ് ബൂർബൺ രാജവംശത്തിലെ ലൂയി പതിനാറാമൻ ആണ്.
4. ഞാനാണ് രാഷ്ട്രം, ഞാനാണ് നിയമം എന്ന് പറഞ്ഞത് ലൂയി പതിനാലാമൻ ആണ്.
5. എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞത് ലൂയി പതിനഞ്ചാമനാണ്.
6. ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് പറഞ്ഞത് മെറ്റേർണിച്ച് ആണ്.
7. ഫ്രഞ്ച് വിപ്ലവം ലോകത്തിന് നൽകിയ ആശയങ്ങളാണ് സ്വാതന്ത്ര്യം, സമത്വം, സഹോദര്യം.
8. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് റൂസ്സോ ആണ്.
9. ദി സോഷ്യൽ കോൺട്രാക്ട്, എമിലി, കുമ്പസാരം എന്നിവ റൂസ്സോയുടെ കൃതികളാണ്.
10. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വോൾട്ടയറുടെ കൃതി കാൻഡിഡെ ആണ്.
ബൂർബൺ രാജവംശം ഏത് രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: എ) ഫ്രാന്‍സ്
ഇന്ത്യന്‍ ഭരണഘടന: മാര്‍ക്ക് ഉറപ്പിക്കുന്ന 100 അടിസ്ഥാന ചോദ്യങ്ങള്‍ പഠിക്കാന്‍ ക്ലിക്ക് ചെയ്യുക.