
എ) ജെയിംസ് രണ്ടാമന്
ബി) ഹെന്‍ട്രി
സി) ചാള്‍സ്
ഡി) വില്ല്യം ഒന്നാമന്
പിവൈക്യു എക്സ്പ്ലൈന്ഡിന്റെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ: https://t.me/pyqexplained
അനുബന്ധ വിവരങ്ങള്‍
1. 1688-ല്‍ ഇംഗ്ലണ്ടിലെ കത്തോലിക്കക്കാരനായ രാജാവ് ജെയിംസ് രണ്ടാമന് സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും പ്രൊട്ടസ്റ്റന്റുകാരിയായ അദ്ദേഹത്തിന്റെ മകള്‍ മേദി ദ്വിതീയ, അവരുടെ ഭര്‍ത്താവ് വില്ല്യം മൂന്നാമന് രാജകുമാരന് എന്നിവര്‍ അധികാരത്തില്‍ വരാനിടയാകുകയും ചെയ്ത സംഭവമാണ് മഹത്തായ വിപ്ലവം അഥവാ രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത്.
2. 1687-ല്‍ ഇംഗ്ലണ്ടില്‍ ദണ്ഡവിമോചന പ്രഖ്യാപനം നടത്തിയ ഭരണാധികാരി ജെയിംസ് രണ്ടാമന് ആണ്.
3. ഇംഗ്ലണ്ടില്‍ രാജവാഴ്ച്ചയ്ക്കുമേല് പാര്‍ലമെന്റ് കൂടുതല്‍ നിയന്ത്രണം നേടിയത് 1689-ലെ ബില്‍ ഓഫ് റൈറ്റ്സ് എന്ന നിയമ നിര്‍മ്മാണത്തിലൂടെയാണ്.
4. ബില്‍ ഓഫ് റൈറ്റ്സില് ഒപ്പുവച്ച ഭരണാധികാരികള്‍ വില്യം മൂന്നാമനും മേരി ദ്വിതീയയും ആണ്.
5. ഇംഗ്ലണ്ടില്‍ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമായത് രക്തരഹിത വിപ്ലവം ആണ്.
6. മഹത്തായ വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജോണ്‍ ഹാംപ്ഡണ് ആണ്.
7. അമേരിക്കന്‍ ഐക്യനാടുകളിലെ ബില്‍ ഓഫ് റൈറ്റ്സിന് മാതൃകയായി തീര്‍ന്നത് 1689-ല്‍ ഇംഗ്ലണ്ടില്‍ നിലവില്‍വന്ന ബില്‍ ഓഫ് റൈറ്റ്സ് ആണ്.
8. ജെയിംസ് രണ്ടാമന് രാജാവിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ എതിര്‍പ്പുമായി നിലപാടെടുത്ത രാഷ്ട്രീയ പാര്‍ട്ടി വിഗ്സ് പാര്‍ട്ടിയാണ്.
9. 1689-ലെ ബില്‍ ഓഫ് റൈറ്റ്സ് ഇംഗ്ലണ്ടിലെ ജനങ്ങളുടെ ഭരണഘടനാപരമായ പൗരാവകാശങ്ങള്‍ വ്യക്തമാക്കുകയും രാജവാഴ്ച്ചയില്‍ പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്തു.
10. ഇംഗ്ലണ്ടില്‍ ആഭ്യന്തര യുദ്ധക്കാലത്ത് 1649 ജനുവരി 30-ന് വധിക്കപ്പെട്ട ഇംഗ്ലണ്ടിലെ രാജാവ് ചാള്‍സ് ഒന്നാമന് ആണ്.
റാങ്ക് മേക്കിങ് പോയിന്റ്: ചാള്‍സ് ഒന്നാമന് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലീഷ് രാജകുടുംബത്തില്‍ നിന്നല്ലാതെ ഇംഗ്ലണ്ടില്‍ ഭരണ നടത്തിയ വ്യക്തിയാണ് ഒളിവര്‍ ക്രോംവെല്‍. 1649 മുതല്‍ 1658 വരെയുള്ള ഒളിവര്‍ ക്രോംവെല്ലിന്റെ ഭരണകാലത്ത് പാര്‍ലമെന്റ് അറിയപ്പെട്ടിരുന്ന പേരാണ് റംപ് അഥവാ അവശിഷ്ട പാര്‍ലമെന്റ് എന്ന്.
രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടില്‍ പുറത്താക്കപ്പെട്ട രാജാവ്?
എ) ജെയിംസ് രണ്ടാമന്