
i. ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസമന്ത്രി
ii. പി കെ ചാത്തന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
iii. കെ ആര് ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി
iv. കെ പി ഗോപാലന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
തന്നിരിക്കുന്ന കോഡുകളില്നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
എ) i, ii, iv പ്രസ്താവനകള്‍ മാത്രം
ബി) ii, iv പ്രസ്താവനകള്‍ മാത്രം
സി) i, iii പ്രസ്താവനകള്‍ മാത്രം
ഡി) i, iii, iv പ്രസ്താവനകള്‍ മാത്രം.
ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും പഠിക്കാം
1.മുഖ്യമന്ത്രി ഇഎംഎസ്: പൊതുഭരണവും നിയമസമാധാനവും, പ്ലാനിങ്ങും സംയോജനപ്രശ്നങ്ങളും വിഭജനത്തില്പ്പെടാത്ത മറ്റെല്ലാ വകുപ്പുകളും.
2. സി അച്യുതമേനോന്: ധനകാര്യം, ഇന്‍ഷുറന്‍സ്, കൊമേഴ്സ്യല്‍ ടാക്സ്, കൃഷി, കാര്‍ഷികാദായ നികുതി, മൃഗസംരക്ഷണം.
3. കെ സി ജോര്‍ജ്: ഭക്ഷ്യം, വനം, സിവില്‍ സപ്ലൈസ്.
4. കെ പി ഗോപാലന്: വ്യവസായം, വാണിജ്യം, ഇരുമ്പ്, ഉരുക്ക്, സിമന്റ്, ജിയോളജി, ദേശീയ വികസന പദ്ധതികള്‍.
5. ടി വി തോമസ്: തൊഴില്‍, ഗതാഗതം, നഗരസഭകള്‍, സ്പോര്‍ട്സ് അസോസിയേഷന്.
6. പി കെ ചാത്തന് മാസ്റ്റര്‍: പിന്നോക്ക സമുദായോദ്ധാരണം, പ്രാദേശിക സ്വയംഭരണം, ഡിസ്ട്രിക്ട് ബോര്‍ഡ്, പഞ്ചായത്ത്, ഭവനനിര്‍മ്മാണം, കോളനൈസേഷന്‍, പുനരധിവാസം.
8. കെ ആര് ഗൗരി: റവന്യൂ, മദ്യനിരോധനം, എക്സൈസ്, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ്, ദേവസ്വം, രജിസ്ട്രേഷന്.
9. ടി എ മജീദ്: പൊതുമരാമത്ത്, റെയില്‍വേ, പോര്‍ട്ട് കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഷുറന്‍സ്, പബ്ലിസിറ്റി
10. ജോസഫ് മുണ്ടശ്ശേരി: വിദ്യാഭ്യാസം, ഫിഷറീസ്, സഹകരണം, സ്റ്റേഷനറിയും അച്ചടിയും, മൃഗശാല, പുരാവസ്തു ഗവേഷണം.
12. വി ആര് കൃഷ്ണയ്യര്‍: നിയമം, നിയമനിര്‍മ്മാണം, സിവിലും ക്രിമിനലും അഡ്മിനിസ്ട്രേഷന്, തിരഞ്ഞെടുപ്പ്, ജലസേചനം, വിദ്യുച്ഛക്തി, ജയില്‍.
13. ഡോ എ ആര് മേനോന്: ആരോഗ്യം, ഹെല്‍ത്ത് സര്‍വീസസ്, ആയുര്‍വേദം.
കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കീഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകള്‍ ഏതെല്ലാം
i. ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസമന്ത്രി
ii. പി കെ ചാത്തന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
iii. കെ ആര് ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി
iv. കെ പി ഗോപാലന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
തന്നിരിക്കുന്ന കോഡുകളില്നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ശരിയുത്തരം സി) i, iii പ്രസ്താവനകള്‍ മാത്രം.
റാങ്ക് മേക്കിങ് പോയിന്റ്: നമ്പൂതിരി സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന് നേതൃത്വം നല്കിയ ഇഎംഎസ് നമ്പൂതിരിപ്പാട് 1927-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1932-ല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ എന്ന പദവി ലഭിച്ചു.
[qsm quiz=1]