
എ) ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍
ബി) ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്
സി) ജസ്റ്റിസ് സഞ്ചയ് യാദവ്
ഡി) ജസ്റ്റിസ് സിറിയക് ജോസഫ്
അനുബന്ധ വിവരങ്ങള്‍
- ലോകത്ത് ആദ്യമായി ഓംബുഡ്സ്മാന് സംവിധാനം നിലവില്‍ വന്ന രാജ്യം സ്വീഡന് (1809) ആണ്.
- കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത് എന്നാണ് 2011 ഡിസംബര്‍ 22-ന് ആണ്.
- ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കിയത് 2013 ഡിസംബര്‍ 17നും ലോകസഭ പാസാക്കിയത് 2013 ഡിസംബര്‍ 18നും ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചത് 2014 ജനുവരി 1-നും ആണ്.
- ലോക്പാല്‍ ആന്‍ഡ് ലോകായുക്താസ് ആക്ട് 2013 നിലവില്‍ വന്നത് 2014 ജനുവരി 16-ന് ആണ്.
- ലോക്പാല്‍ ആന്‍ഡ് ലോകായുക്താസ് ആക്ട് 2013 ല്‍ ഒപ്പുവച്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആണ്.
- ലോക്പാല്‍ സ്ഥാപിതമായത് 2019 മാര്‍ച്ച് 19ന് ആണ്.
- ആദ്യ ലോക്പാലിനെ നിയമിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ്.
- ലോക്പാല്‍ എന്ന പദത്തിന്റെ ഉപജ്ഞാതാവ് എല്‍ എം സിങ്വി ആണ്.
- കേന്ദ്ര സര്‍ക്കാരിലും അനുബന്ധ സംവിധാനങ്ങളിലുമുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട സംവിധാനം ലോക്പാല്‍ ആണ്.
- ലോക്പാലിന്റെ ആസ്ഥാനം ന്യൂഡല്‍ഹി ആണ്.
ഉപരാഷ്ട്രപതി ആകുന്നതിനുള്ള കുറഞ്ഞ പ്രായം എത്രയാണ്? ഉത്തരം പഠിക്കാന്‍ ക്ലിക്ക് ചെയ്യുക.
ലോക്പാലിന്റെ ആദ്യ അധ്യക്ഷന്‍ ആരാണ്
ഉത്തരം ബി) ജസ്റ്റിക് പിനാകി ചന്ദ്രഘോഷ്
റാങ്ക് മേക്കിങ് പോയിന്റ്: ലോക്പാലും ലോകായുക്തയും രൂപവല്‍ക്കരിക്കാന്‍ നിര്‍ദ്ദേശിച്ച് മൊറാര്‍ജി ദേശായി അധ്യക്ഷനായ ഒന്നാം ഭരണപരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയത് 1966 ഒക്ടോബര്‍ 20-ന് ആണ്.