എ) ന്യൂഡല്‍ഹി
ബി) കൊല്‍ക്കത്ത
സി) മദ്രാസ്
ഡി) ജയ്പൂര്‍
അനുബന്ധ വിവരങ്ങള്‍
1. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിളിക്കപ്പെട്ട ആനിബസന്റ് ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് (1917).
2. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ മുഴുവന്‍ സമയ പ്രസിഡന്റാണ് ആനി ബസന്റ്.
3. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിതയാണ് ആനി ബസന്റ്.
4. 1847-ല്‍ ലണ്ടനില്‍ ജനിച്ച ഐറിഷ് വംശജയായ ആനി ബസന്റ് തിയോസഫിക്കല്‍ സൊസൈറ്റിയില്‍ അംഗമാകുകയും 1893-ല്‍ ഇന്ത്യയിലേക്ക് വരികയും ചെയ്തു.
5. തിയോസഫിക്കല്‍ സൊസൈറ്റിയുടെ അമേരിക്കന്‍ വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ചെന്നൈയിലെ അഡയാര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു.
6. ന്യൂ ഇന്ത്യ, കോമണ്‍വെല്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.
7. വാരണാസിയില്‍ 1898-ല്‍ സെന്‍ട്രല്‍ ഹിന്ദു സ്കൂള്‍ സ്ഥാപിച്ച ആനി ബസന്റ് 1916 സെപ്തംബറില്‍ അഡയാറില്‍ ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചു.
8. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ജര്‍മ്മനിയ്ക്കെതിരെ ഇംഗ്ലണ്ട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്ന് പ്രസ്താവിച്ചത് ആനി ബസന്റ് ആണ്.
9. 1917-ല്‍ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത ആനി ബസന്റിന്റെ മോചനത്തിന് അമേരിക്കന്‍ പ്രസിഡന്റ് വുഡ്റോ വില്‍സണ്‍ ഇടപെട്ടു.
10. വേക്ക് അപ് ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആനി ബസന്റ് ആണ്.
എവിടെയാണ് ആനിബസന്റ് ഹോംറൂള്‍ മൂവ്മെന്റ് തുടങ്ങിയത്?
ഉത്തരം: മദ്രാസ്
റാങ്ക് മേക്കിങ് പോയിന്റ്: 1885-ലെ കോണ്‍ഗ്രസിന്റെ പിറവി മുതല്‍ 1914-ല്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നത് വരെയുള്ള കാലഘട്ടത്തെ വിവരിക്കുന്ന ‘ഇന്ത്യ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തതെങ്ങനെ?’ എന്ന പുസ്തകം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആഴത്തിലുള്ള പഠനമാണ്.
