
എ) സഹകരണ ഫെഡറലിസം വളര്‍ത്താന്‍
ബി) കേന്ദ്ര തലത്തില്‍ വിശ്വസനീയമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക
സി) തന്ത്രപരവും ദീര്‍ഘകാലവുമായ നയവും പ്രോഗ്രാം ചട്ടക്കൂടുകളും സംരംഭങ്ങളും രൂപപ്പെടുത്തുന്നതിന്
ഡി) അറിവ്, നവീകരണം, സംരംഭക പിന്തുണ സംവിധാനം എന്നിവ സൃഷ്ടിക്കാന്‍
അനുബന്ധ വിവരങ്ങള്‍
1. ഇന്ത്യയില്‍ ആസൂത്രണ കമ്മീഷനെ 2014 ഓഗസ്റ്റ് 17-ന് പിരിച്ചുവിട്ടു.
2. ആസൂത്രണ കമ്മീഷന് പകരം നിതി ആയോഗ് 2015 ജനുവരി 1-ന് നിലവില്‍വന്നു.
3. നിതി ആയോഗിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രി
4. നിതി ആയോഗിന്റെ ആദ്യത്തെ അധ്യക്ഷന്‍ നരേന്ദ്രമോദിയാണ്.
5. നിതി ആയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയയാണ്.
6. നിതി ആയോഗിന്റെ ആദ്യത്തെ സിഇഒ സിന്ധുശ്രീ ഖുള്ളര്‍.
7. നിതി ആയോഗിന്‍രെ ആസ്ഥാനം ന്യൂഡല്‍ഹി.
8. നിതി ആയോഗിന്റെ ഭരണസമിതിയാണ് ഗവേണിങ് കൗണ്‍സില്‍.
9. നിതി ആയോഗ് ഒരു ഉപദേശക സമിതി സ്വഭാവമുള്ള സ്ഥാപനമാണ്.
10. ഇന്ത്യയുടെ പോളിസി കമ്മീഷന് എന്നറിയപ്പെടുന്നത് നിതി ആയോഗാണ്.
താഴെപ്പറയുന്നവയില്‍ ഏതാണ് നിതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്
ഉത്തരം: ബി) കേന്ദ്ര തലത്തില്‍ വിശ്വസനീയമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക
ബോണസ് പോയിന്റ്: നിതി ആയോഗിന്റെ ലക്ഷ്യങ്ങള്‍- വ്യവസായമേഖലയില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുക, മധ്യവര്‍ഗത്തെ ഉപയോഗിച്ച് സുസ്ഥിര സാമ്പത്തിക വളര്‍ച്ച, കാര്‍ഷികമേഖലയെ മിശ്ര കാര്‍ഷിക ഉല്‍പ്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക, പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക സാങ്കേതിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കുക മുതലായവ.