
എ) എയ്ഡ്സ്
ബി) പ്രമേഹം
സി) ക്ഷയം
ഡി) കുഷ്ഠ രോഗം
അനുബന്ധ വിവരങ്ങള്‍
1. സുകൃതം പദ്ധതി അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
2. സാന്ത്വന പരിചരണം നല്‍കുന്നത് കിടപ്പ് രോഗികള്‍ക്കാണ്.
3. കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യമിട്ട് അങ്കണവാടികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ബാലമിത്ര.
4. കുഷ്ഠ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് എറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിങ് ആന്‍ഡ് അവയര്‍നസ് എന്ന എല്‍സ.
5. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള കേരള ആരോഗ്യ വകുപ്പിന്റെ പദ്ധതിയാണ് 2012-ല്‍ ആരംഭിച്ച മൃതസഞ്ജീവനി.
6. കിടപ്പുരോഗികളുടെ ശുശ്രൂഷകര്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന പദ്ധതിയാണ് ആശ്വാസ കിരണ്‍
7. ക്ഷയ രോഗ നിര്മാര്ജ്ജനാര്ത്ഥം കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് അക്ഷയ കേരളം.
8. പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ക്വിറ്റ്ലൈന്.
9. ഹീമോഫീലിയ രോഗികള്‍ക്കായി ദേശീയ ആരോഗ്യ മിഷന് (ആരോഗ്യ കേരളം) നടപ്പിലാക്കുന്ന പദ്ധതിയാണ് ആശാധാര.
10. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഉഷസ്.
ഉത്തരം ഡി- കുഷ്ഠ രോഗം