
എ) കേരളം
ബി) മണിപ്പൂര്‍
സി) ഉത്തരാഖണ്ഡ്
ഡി) രാജസ്ഥാന്
അനുബന്ധ വിവരങ്ങള്‍
1. ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനമായ കെയ്ബുള്‍ ലംജാവോ സ്ഥിതി ചെയ്യുന്ന തടാകമാണ് ലോക്തക് തടാകം.
2. ഗംഗാ ഡോള്‍ഫിനിന്റെ സംരക്ഷണത്തിന് പ്രസിദ്ധമായ വന്യജീവി സങ്കേതമാണ് ബീഹാറിലെ വിക്രംശില ഗാഞ്ചറ്റിക് ഡോള്‍ഫിന്‍ സാങ്ച്വറി.
3. ഇന്ത്യയില്‍ കാട്ടുകഴുതകള്ക്കുള്ള സാങ്ച്വറിയാണ് ഗുജറാത്തിലെ റാന്‍ ഓഫ് കച്ച്.
4. ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരാഖണ്ഡിലാണ്.
5. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ നന്ദന് കാനന്‍ മൃഗശാല ഒഡീഷയിലെ ഭുവനേശ്വറിലാണ്.
6. ഒലിവ് റിഡ്ലി കടലാമകളുടെ പ്രജനനത്തിന് പ്രസിദ്ധമായ ഗാഹിര്‍മാത ബീച്ച് ഭിട്ടാര്‍കനിക വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
7. അസമിലെ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തിന് പ്രസിദ്ധമാണ്.
8. കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയോദ്യാനമാണ് ഗുജറാത്തിലെ വേലവധാര്‍ ദേശീയോദ്യാനം.
9. സൈബീരിയന്‍ കൊക്കുകള്‍ക്ക് പ്രസിദ്ധമാണ് രാജസ്ഥാനിലെ കേവലദേവ് ദേശീയോദ്യാനം.
10. ഹിമപ്പുലിക്ക് പ്രസിദ്ധമായ ദേശീയോദ്യാനമാണ് ഹെമിസ് ദേശീയോദ്യാനം.
ലോക് തക് തടാകം ഏത് സംസ്ഥാനത്തിലാണ്
ഉത്തരം ബി
റാങ്ക് മേക്കിങ് പോയിന്റ്: സ്വര്ണക്കുരങ്ങുകള്ക്ക് പ്രസിദ്ധമായ അസമിലെ ദേശീയോദ്യാനമാണ് മാനസ്.