
എ) സേവനനികുതി
ബി) സെസ്സ്
സി) എക്സൈസ് ഡ്യൂട്ടി
ഡി) സര് ചാര്‍ജ്
1. ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിന് സര്‍ക്കാരോ സ്ഥാപനങ്ങളോ നല്കുന്ന സാമ്പത്തിക സഹായമാണ് ഗ്രാന്റ്
2. ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന് നല്കുന്ന സാമ്പത്തിക സഹായത്തിന് പറയുന്ന പേര് ഗ്രാന്റ്
3. രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പ ആഭ്യന്തര കടം എന്നറിയപ്പെടുന്നു.
4. പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ നയം ധനനയം എന്ന് അറിയപ്പെടുന്നു.
5. ജി എസ് ടി നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നത് ജി എസ് ടി കൗണ്‍സില്‍ ആണ്.
6. ഭൂനികുതി ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്.
7. പ്രത്യക്ഷ പരോക്ഷ നികുതിയെക്കുറിച്ച് പഠിച്ച കമ്മിറ്റിയാണ് വിജയ് ഖേല്‍ക്കര്‍ കമ്മിറ്റി.
8. ജിഎസ്ടി രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് സാക്ഷം.
9. കൊഴുപ്പ് നികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്.
10. വീട്ടുനികുതി നല്കുന്നതില്നിന്നും ഒഴിവാക്കപ്പെട്ട വിഭാഗമാണ് വിമുക്തഭടന്മാര്.
ഒരു നിശ്ചിതകാലത്തേക്ക് സാധാരണ നികുതിക്കുമേല്‍ ചുമത്തുന്ന അധികനികുതിയാണ്?
ഉത്തരം ഡി) സര് ചാര്‍ജ്
റാങ്ക് മേക്കിങ് പോയിന്റ്: ഇന്ത്യന്‍ ഭരണഘടനയില്‍ നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 265