
എ) ഫോം ലൈന്‍
ബി) സ്പോട്ട് ഹൈറ്റ്
സി) ബെഞ്ച് മാര്‍ക്ക്
ഡി) കോണ്ടൂര്
അനുബന്ധ വിവരങ്ങള്‍
1. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളേയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങള്‍.
2. ധരാതലീയ ഭൂപടങ്ങളില്‍ ഉയരം ചിത്രീകരിക്കുന്നതിന്റെ ഉപാധികളാണ് ഫോംലൈനുകള്‍, കോണ്ടൂര് രേഖകള്‍, സ്പോട് ഹൈറ്റ്, ബഞ്ച്മാര്‍ക്ക്.
3. ജലസംഭരണികള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ മുതലായവയുടെ ഉയരം ബിഎം എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നു. ബിഎം എന്നാല്‍ ബഞ്ച് മാര്‍ക്ക് ആണ്.
4. ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിനുവേണ്ടി ഭൂപടങ്ങളില്‍ കറുത്ത ബിന്ദുവിനോട് ചേര്‍ന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതിനെയാണ് സ്പോട്ട് ഹൈറ്റുകള്‍ എന്ന് പറയുന്നത്.
5. ഭൂസര്‍വേയിലൂടെ ദുര്‍ഘടമായ പ്രദേശങ്ങളുടെ ഉയരം കണ്ടെത്താനാകാതെ വരുമ്പോള്‍ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളില്‍ തുടര്‍ച്ചയില്ലാത്ത രേഖകളാല്‍ ചിത്രീകരിക്കുന്നതാണ് ഫോംലൈനുകള്‍.
6. ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ പൊതുവേ അറിയപ്പെടുന്ന പേരാണ് എസ് ഒ ഐ മാപുകള്‍.
7. ലോകത്തിലെ മുഴുവന്‍ പ്രദേശങ്ങളുമായി ആകെ 2222 ഷീറ്റുകളിലായിട്ടാണ് ധരാതലീയ ഭൂപടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
8. സാമ്പത്തികാസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശത്തിന്റെ വിഭവങ്ങള്‍ കണ്ടെത്തി പഠനം നടത്താനും നഗരാസൂത്രണത്തിനുമായി ഉപയോഗിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങള്‍.
9. അടുത്തടുത്ത രണ്ട് കോണ്ടൂര് രേഖകളുടെ മൂല്യവ്യത്യാസത്തെ കോണ്ടൂര് ഇടവേള എന്ന് പറയുന്നു.
10. ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖയാണ് ജിയോഡൈസി.
സമുദ്രനിരപ്പില്‍നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖകളാണ്
ഉത്തരം ഡി) കോണ്ടൂര്
റാങ്ക് മേക്കിങ് പോയിന്റ്: പാടങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകള്‍, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തിയ ഭൂപടമാണ് കഡസ്ട്രല്‍ ഭൂപടം.