
എ) അഹമ്മദാബാദ്
ബി) ബോംബെ
സി) മദ്രാസ്
ഡി) സൂറത്ത്
1. ഇന്ത്യയെ കൈപ്പിടിയിലൊതുക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ വിജയിച്ചത് ബ്രിട്ടീഷുകാരാണ്.
2. ബ്രിട്ടീഷുകാര്‍ ആദ്യമായി ആധിപത്യം ഉറപ്പിച്ചത് അക്കാലത്ത് ഇന്ത്യയില്‍ സമ്പന്നവും ഫലപുഷ്ടിയുള്ള പ്രദേശവുമായ ബംഗാളിലാണ്.
3. 1757-ലെ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ നവാബായിരുന്ന സിറാജ് ഉദ് ദൗളയെ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തി.
4. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധമാണ് പ്ലാസി യുദ്ധം.
5. ക്ലൈവിന്റെ കുറുക്കന് എന്നറിയപ്പെടുന്നത് മിര്‍ ജാഫര്‍ ആണ്.
6. ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവ് ആണ്.
7. ഇന്ത്യയില്‍ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ചത് 1764-ലെ ബക്സാര്‍ യുദ്ധത്തിലാണ്.
8. ബക്സാര്‍ യുദ്ധം അവസാനിച്ചത് 1765-ലെ അലഹബാദ് ഉടമ്പടിയിലൂടെയാണ്.
9. ഇന്ത്യയില്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ചുകാരുടെ മോഹം തകര്‍ത്ത യുദ്ധമാണ് 1760-ലെ വാണ്ടിവാഷ് യുദ്ധം. ഇതില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി.
10. കല്‍ക്കട്ടയില്‍ ബ്ലാക്ക് ഹോള്‍ ട്രാജഡി നടന്ന വര്‍ഷം 1756.
റാങ്ക് മേക്കിങ് പോയിന്റ്: ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം ബംഗാള്‍ അല്ല. ബോംബെയാണ്. ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് രണ്ടാമന് 1661-ല്‍ പോര്‍ച്ചുഗീസ് രാജകുമാരിയായ കാതറിനെ വിവാഹം കഴിച്ചപ്പോള്‍ പോര്‍ച്ചുഗീസ് രാജാവ് സ്ത്രീധനമായി ബോംബെയെ നല്കി.
ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം
ഉത്തരം ഡി) സൂറത്ത്