
എ) പണപ്പെരുപ്പം കുറയ്ക്കല്‍
ബി) ധനക്കമ്മി കുറയ്ക്കല്‍
സി) ദ്രവ്യത വര്‍ദ്ധിപ്പിക്കല്‍
ഡി) രൂപയുടെ മൂല്യം ശക്തിപ്പെടുത്തല്‍
അനുബന്ധ വിവരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1.വാണിജ്യബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള ആകെ ആസ്തിയുടെ ഒരു ഭാഗം നിയമാനുസൃതമായി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കണം. ഇതിനെ കരുതല്‍ ധനാനുപാതം അഥവാ ക്യാഷ് റിസര്‍വ് അനുപാതം എന്ന് പറയുന്നു.
2. പണപ്രഭാവം വര്‍ദ്ധിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുന്നു.
3. ഇന്ത്യയില്‍ മോണിറ്ററി പോളിസി രൂപപ്പെടുത്തുന്നത് റിസര്‍വ് ബാങ്ക് ആണ്.
4. ഇന്നത്തെ രീതിയിലുള്ള കരുതല്‍ ധനാനുപാതം ഇന്ത്യയില്‍ നടപ്പിലാക്കിയത് 1973-ല്‍ ആണ്.
5. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളും നിയമപരമായി അവരുടെ കൈവശം എത്തിച്ചേര്‍ന്ന പണം, കടപ്പത്രം, സ്വര്‍ണം തുടങ്ങിയവയുടെ ഒരു നിശ്ചിത ശതമാനം അവരുടെ അധീനതയില്‍ സൂക്ഷിക്കണം. ഇതിന്റെ അളവിനെ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്ന് പറയുന്നു.
6. കടുത്ത പണ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന അവസരത്തില്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയാണ് മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി.
7. സെക്യൂരിറ്റി ഇല്ലാതെ റിസര്‍വ് ബാങ്ക്, വാണിജ്യബാങ്കുകള്‍ക്ക് നല്കുന്ന വായ്പയില്‍ ഈടാക്കുന്ന പലിശയുടെ നിരക്കാണ് ബാങ്ക് റേറ്റ്.
8. കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ്.
9. വര്‍ഷത്തില്‍ കുറഞ്ഞത് നാല് തവണ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേര്‍ന്ന് പലിശ നിരക്ക് പ്രഖ്യാപിക്കും.
10. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി എന്ന ആശയം റിസര്‍വ് ബാങ്ക് ആദ്യമായി അവതരിപ്പിച്ചത് 2011-ല്‍ ആണ്.
ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) കുറയ്ക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം പ്രധാനമായും ലക്ഷ്യമിടുന്നത്?
ഉത്തരം സി) ദ്രവ്യത വര്‍ദ്ധിപ്പിക്കല്‍
റാങ്ക് മേക്കിങ് പോയിന്റ്: ആഴ്ചയിലെ ശനി ഒഴിച്ചുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ബാങ്കുകള്‍ക്ക് മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.