
എ) 51-ാം ഭേദഗതി
ബി) 52-ാം ഭേദഗതി
സി) 53-ാം ഭേദഗതി
ഡി) 54-ാം ഭേദഗതി
അനുബന്ധ വിവരങ്ങള്‍
1.ഭരണഘടനാ ഭേദഗതികളെപ്പറ്റി പ്രതിപാദിപ്പിക്കുന്ന അനുച്ഛേദം 368 ആണ്.
2. ഇന്ത്യന്‍ ഭരണഘടന മൂന്ന് രീതിയില്‍ ഭേദഗതി ചെയ്യാം.
3. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ 20-ാമത്തെ ഭാഗത്തിലാണ്.
4. ഭരണഘടനയുടെ ഒമ്പതാമത്തെ പട്ടികയാണ് ആദ്യത്തെ ഭേദഗതി ചേര്‍ത്തത്.
5. ഇന്ത്യയില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കിയ ഒന്നാമത്തെ ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത് 1951 ജൂണ്‍ 18.
6. 1985-ലെ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധി ആയിരുന്നു.
7. ചെറു ഭരണഘടന എന്നറിയപ്പെടുന്ന 42-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് 1976 നവംബര്‍ 11ന് പാസാക്കി.
8. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എഫ്)-ല്‍ പ്രതിപാദിച്ചിരുന്ന സ്വത്തവകാശവുമായി ബന്ധപ്പെട്ട സ്വാതന്ത്യം എന്ന മൗലിക സ്വാതന്ത്ര്യം 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്തു.
9. സംസ്ഥാനങ്ങള്‍ക്കും പിന്നാക്ക സംവരണ പട്ടിക തയ്യാറാക്കാന്‍ അനുമതി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദമായ 342 എ ഇന്ത്യന്‍ ഭരണഘടനയില്‍ ചേര്‍ത്ത് 105-ാം ഭേദഗതി പ്രകാരമാണ്.
10. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി 101 ആണ്.
ഇന്ത്യന്‍ ഭരണഘടന: മാര്‍ക്ക് ഉറപ്പിക്കുന്ന 100 അടിസ്ഥാന ചോദ്യങ്ങള്‍
ഏത് ഭരണഘടനാ ഭേദഗതിയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്
ഉത്തരം ബി) 52-ാം ഭേദഗതി
ബോണസ് മാര്‍ക്ക്: 2026 വരെ ലോകസഭയിലേയും സംസ്ഥാന നിയമസഭകളിലേയും സീറ്റുകളുടെ പുനക്രമീകരണം പാടില്ലെന്ന് വ്യവസ്ഥ ചെയ്തത് 84-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്.