
എ) ദൈവദശകം
ബി) പ്രാചീന മലയാളം
സി) ആത്മോപദേശകശതകം
ഡി) ദര്‍ശനമാല
അനുബന്ധ വിവരങ്ങള്‍
1.കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ശ്രീനാരാണഗുരുവാണ്.
2. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ചട്ടമ്പി സ്വാമികള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
3.വേദാന്തസൂത്രം, നിര്‍വൃതി പഞ്ചകം, അദ്വൈതദീപിക, ബ്രഹ്മവിദ്യാപഞ്ചകം, ജാതി നിര്‍ണ്ണയം, സദാചാരം, ആത്മവിലാസം തുടങ്ങിയവ ശ്രീനാരായണഗുരുവിന്റെ കൃതികളാണ്.
4. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതിയാണ് തേവാരപ്പതികങ്ങള്‍.
5. ചട്ടമ്പി സ്വാമികളുടെ കൃതിയാണ് പ്രാചീന മലയാളം.
6. കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്കെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചട്ടമ്പി സ്വാമികള്‍.
7. അദ്വൈത ചിന്താപദ്ധതി, ദ്രാവിഡ മാഹാത്മ്യം, ഭാഷാപദ്മപുരാണം, വേദാന്തസാരം, മോക്ഷപ്രദീപ ഖണ്ഡനം, ആദിഭാഷ, മനോനാശം തുടങ്ങിയവ ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളാണ്.
8. കാഷായം ധരിക്കാത്ത സന്യാസി, കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നിങ്ങനെ അറിയപ്പെട്ട നവോത്ഥാന നായകനാണ് ചട്ടമ്പി സ്വാമികള്‍.
9. സമപന്തി ഭോജനം സംഘടിപ്പിച്ച സാമൂഹികപരിഷ്കര്‍ത്താവാണ് വൈകുണ്ഡ സ്വാമികള്‍.
10. എസ് എന്‍ ഡി പിയുടെ ആജീവാനാന്ത അധ്യക്ഷനായിരുന്നു ശ്രീനാരായണഗുരു
താഴെപ്പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏത്?
എ) ദൈവദശകം
ബി) പ്രാചീന മലയാളം
സി) ആത്മോപദേശകശതകം
ഡി) ദര്‍ശനമാല
ഉത്തരം: ബി) പ്രാചീന മലയാളം
ബോണസ് മാർക്ക്: ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി ശ്രീനാരായണഗുരു ആണ്.