
എ) ക്രെറ്റിനിസം
ബി) മിക്സെഡിമ
സി) അക്രോമെഗാലി
ഡി) ഭീമാകാരത്വം
അനുബന്ധ വിവരങ്ങള്‍
1. വളര്ച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രാപ്പിന്റെ അമിത ഉല്‍പ്പാദനം മൂലം മുഖം, താടിയെല്ല്, വിരലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ വളരുന്ന സാഹചര്യമാണ് അക്രോമെഗാലി.
2. വളര്‍ച്ചാഘട്ടത്തില്‍ സൊമാറ്റോട്രോപ്പിന്റെ അമിത ഉല്‍പ്പാദനം മൂലം ശരീര വളര്‍ച്ച ഉണ്ടാകുന്ന അവസ്ഥയാണ് ഭീമാകാരത്വം.
3. വളര്‍ച്ചാഘട്ടത്തില്‍ സൊമോറ്റോട്രോപ്പിന്റെ ഉല്‍പ്പാദനം കുറഞ്ഞാല്‍ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ് വാമനത്വം.
4. തൈറോക്സിന്റെ കുറവ് മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന രോഗാണ് മിക്സെഡിമ.
5. ഹൈപ്പോതൈറോയിഡിസം മൂലം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പും ബുദ്ധിമാന്ദ്യവും ഉണ്ടാകുന്ന രോഗമാണ് ക്രെറ്റിനിസം.
6. തൈറോക്സിന്റെ ഉല്‍പ്പാദനത്തിന് ആവശ്യമായ മൂലകമാണ് അയഡിന്‍.
7. വളര്‍ച്ചയ്ക്ക് പിന്നിലെ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത് പിറ്റിയൂട്ടറി ഗ്രന്ഥിയാണ്.
8. ഓക്സിടോസിന്‍, വാസ്രോപ്രസിന് എന്നീ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഹൈപ്പോതലാമസ് ആണ്.
9. ഈ ഹോര്‍മോണുകളെ പിറ്റിയൂട്ടറി ഗ്രന്ഥി പിന്‍ദളത്തില്‍ സംഭരിച്ച് ആവശ്യാനുസരണം രക്തത്തില്‍ കലര്‍ത്തുന്നു.
10. വാസോപ്രസിന്‍ (എഡിഎച്ച്) വൃക്കയില്‍ ജലത്തിന്റെ പുനരാഗീകരണത്തിന് സഹായിക്കുന്നു.
മുതിര്‍ന്ന വ്യക്തികളില്‍ സൊമാറ്റോട്രോപ്പിന്റെ അമിത ഉല്‍പ്പാദനം മൂലം ഉണ്ടാകുന്ന അവസ്ഥ ഏത്?
ഉത്തരം സി അക്രോമെഗാലി
ബോണസ് പോയിന്റ്: വൃക്കയില്‍ ജലത്തിന്റെ പുനരാഗീകരണം കുറയുകയും കൂടിയ അളവില്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിസ് ഇന്‍സിപ്പിഡസ്.