
എ) ബീഗം ഹസ്റത്ത് മഹല്‍
ബി) റാണി ലക്ഷ്മി ബായി
സി) നാനാ സാഹിബ്
ഡി) താന്തിയാ തോപ്പി
അനുബന്ധ വിവരങ്ങള്‍
1. ഈസ്റ്റിന്ത്യ കമ്പനി അനുവര്‍ത്തിച്ചുവന്ന പിടിച്ചടക്കല്‍ നയം, വികലമായ ഭരണ, സാമ്പത്തിക, മത നയങ്ങള്‍ എന്നിവയ്ക്കൊപ്പം സൈനികമായ കാരണങ്ങളും 1857-ലെ കലാപത്തിന് വഴിതെളിച്ചു.
2. സാമ്രാജ്യ വികസനം മുന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍, സൈനിക സഹായ വ്യവസ്ഥ പോലെയുള്ള കരാറുകളില്‍ ഇടപെടുത്തുകവഴി ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ദത്തവകാശാ നിരോധന നിയമം പോലെയുള്ള നിയമങ്ങള്‍ പ്രയോഗിച്ച് അവരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.
3. ഭരണതലത്തിലെ ഉയര്‍ന്ന പദവികള്‍ യൂറോപ്യരുടെ കുത്തകയായിരുന്നു.
4. വംശീയമായ ഉച്ചനീചത്വങ്ങള്‍ സമസ്തമേഖലകളിലും പ്രകടമായിരുന്നു.
5. വിവിധതരത്തിലുള്ള അസംതൃപ്തി സൈനികരിലും വളര്‍ന്നു. ശമ്പളം വളരെ കുറവായിരുന്നു. ഇംഗ്ലീഷ് മേലുദ്യോഗസ്ഥര്‍ അടിമകളോടെന്ന മട്ടിലായിരുന്നു സൈനികരോട് പെരുമാറിയിരുന്നത്.
6. 1856 മുതല്‍ സൈനികര്‍ക്ക് പുതിയതരം എന്‍ഫീല്‍ഡ് പി-53 റൈഫിളും തിരയും ഉപയോഗിക്കേണ്ടിവുന്നു. അതില്‍ പശുവിന്റേയും പന്നിയുടേയും കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അത് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരു പോലെ നിഷിദ്ധമാണെന്നുമുള്ള കിംവദന്തി പ്രചരിപ്പിക്കപ്പെട്ടു.
7. 1857 മെയ് പത്തിന് മീററ്റിലെ പട്ടാളക്കാര്‍ പരസ്യമായി ലഹളയാരംഭിച്ചു. അവര്‍ ഡല്‍ഹി പിടിച്ചെടുത്ത് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.
8. ലഹളക്കാരേക്കാള് മെച്ചപ്പെട്ട യുദ്ധസമ്പ്രദായങ്ങളും സന്നാഹങ്ങളുമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടം നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ കലാപം അടിച്ചമര്‍ത്തി. ലഹളക്കാരുടെ അനൈക്യവും സംഘാടനത്തിലുള്ള പരിചയക്കുറവും ഭരണകൂടത്തിന് അനുകൂലമായി. ബഹദൂര്‍ഷ രണ്ടാമനെ വിചാരണ ചെയ്ത് റങ്കൂണിലേക്ക് നാടുകടത്തി.
9. 1858-ലെ രാജ്ഞിയുടെ വിളംബരത്തിലൂടെ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ഭരണം ബ്രിട്ടീഷ് പാര്‍ലമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
10. ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയെന്ന നിലയില്‍ വൈസ്രോയി എന്ന സ്ഥാനപ്പേരോടു കൂടി ഭരണ നേതൃത്വം ഏറ്റെടുത്തു.
ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ ലഖ്നൗവില്‍ നയിച്ചത് ആരാണ്?
ഉത്തരം എ) ബീഗം ഹസ്റത്ത് മഹല്‍