
എ) ഹീലിയം
ബി) നൈട്രജന്‍
സി) നിയോണ്‍
ഡി) ആര്‍ഗണ്‍
അനുബന്ധ വിവരങ്ങള്‍
1. 1866-ല്‍ ന്യൂലാന്‍ഡ്സ് എന്ന ശാസ്ത്രജ്ഞന് അക്കാലത്ത് അറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോള്‍ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവര്‍ത്തനമാണെന്ന് കണ്ടെത്തി. ഈ നിയമം അഷ്ടക നിയമം എന്നറിയപ്പെടുന്നു.
2. അലസവാതകങ്ങളുടെ സംയോജകത പൂജ്യമാണ്.
3. ആവര്‍ത്തനപട്ടികയിലെ 13 മുതല്‍ 18 വരെയുള്ള ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന മൂലകങ്ങള്‍ പി ബ്ലോക്ക് മൂലകങ്ങള്‍ എന്നറിയപ്പെടുന്നു.
4. സംക്രമണമൂലകങ്ങള്‍ ഡി ബ്ലോക്കില്‍ ഉള്‍പ്പെടുന്നു.
5. ആവര്ത്തനപട്ടികയില് കുറുകെയുള്ള കോളങ്ങള്‍ക്ക് പറയുന്ന പേര് പീരിഡുകള്‍ എന്നാണ്.
6. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ രണ്ടാം ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്.
7. ഒന്നാം ഗ്രൂപ്പിലെ ലോഹമൂലകങ്ങള്‍ ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നു.
8. ആധുനിക ആവര്ത്തനപട്ടികയില് എസ് ബ്ലോക്ക് മൂലകങ്ങളേയും പി ബ്ലോക്ക് മൂലകങ്ങളേയും ചേര്‍ത്ത് പൊതുവായി പ്രാതിനിധ്യ മൂലകങ്ങള്‍ എന്ന് വിളിക്കുന്നു.
9. ആവര്ത്തനപട്ടികയില് 3 മുതല്‍ 12 വരെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന മൂലകങ്ങളെ ഡി ബ്ലോക്ക് മൂലകങ്ങള്‍ എന്ന് പറയുന്നു.
10. എഫ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മൂലകങ്ങളുടെ സീരീസുകളാണ് ലാന്തനൈഡുകളും ആക്ടിനൈഡുകളും.
അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത്?
ഉത്തരം എ
റാങ്ക് മേക്കിങ് പോയിന്റ്: ആറാം പീരിയഡില്‍ ഉള്‍പ്പെടുന്നതും ലന്താനം മുതല്‍ ലുട്ടേഷ്യം വരെയുള്ളതുമായ അന്തസംക്രമണ മൂലകങ്ങള്‍ ലാന്തനോയ്ഡുകള് എന്നറിയപ്പെടുന്നു.