
എ) മോത്തിലാല്‍ നെഹ്റു
ബി) സുഭാഷ് ചന്ദ്രബോസ്
സി) ബി ജി തിലക്
ഡി) മൗലാന അബ്ദുള്‍ കലാം ആസാദ്
1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസാണ് ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചത്.
2. ഇന്ത്യയിലെ വ്യവസായങ്ങളുടെ പുരോഗതിയാണ് ദേശീയ ആസൂത്രണ സമതിയുടെ പ്രധാനലക്ഷ്യം.
3. ആസൂത്രണ കമ്മീഷന്റെ മുന്ഗാമിയായിരുന്നു ദേശീയ ആസൂത്രണ സമിതി.
4. കേന്ദ്ര മന്ത്രിസഭ പ്രമേയത്തിലൂടെ ആസൂത്രണ കമ്മീഷന് രൂപം നല്‍കിയത് 1950 മാര്‍ച്ച് 15.
5. ദേശീയ ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1-ന് നീതി ആയോഗ് നിലവില്‍വന്നു.
6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1931ലെ കറാച്ചി സമ്മേളനം ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചര്‍ച്ച ചെയ്തു.
7. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടി 1944-ല്‍ വ്യവസായികള്‍ തയ്യാറാക്കിയ പദ്ധതിയാണ് ബോംബൈ പദ്ധതി.
8. ജനകീയ പദ്ധതി ആവിഷ്കരിച്ചത് എം എന്‍ റോയ് ആണ്.
9, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948-ല്‍ ആണ്.
10. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എം വിശ്വേശ്വരയ്യ ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ എന്ന കൃതിയുടെ രചയിതാവ്.
വ്യാവസായികവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വികസത്തിന് ഒരു പദ്ധതി തയ്യാറാക്കുന്നതിനായി 1938-ല്‍ ദേശീയ ആസൂത്രണ സമിതി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ആരാണ്
ഉത്തരം: ബി) സുഭാഷ് ചന്ദ്രബോസ്