എ) ഗാന്ധിജി
ബി) ലാലാഹര്‍ദയാല്‍
സി) ലാലാലജ്പത് റായ്
ഡി) ജവഹര്‍ലാല്‍ നെഹ്റു
അനുബന്ധ വിവരങ്ങള്‍
1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിച്ച പണ്ഡിതനാണ് ലാലാ ഹര്‍ദയാല്‍.
2. 1884 ഒക്ടോബര്‍ 14-ന് ഡല്‍ഹിയില്‍ ജനിച്ചു.
3. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയശേഷം ഇന്ത്യാ ഗവണ്മെന്റിന്റെ സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലെത്തിയ അദ്ദേഹം സിഎഫ് ആന്‍ഡ്രൂസ്, ശ്യാംജി കൃഷ്ണവര്‍മ്മ തുടങ്ങിയവരെ പരിചയപ്പെട്ടു.
4. ബ്രിട്ടീഷുകാരുടെ മര്ദ്ദകനയത്തില് പ്രതിഷേധിക്കുന്നതിനായി സ്കോളര്‍ഷിപ്പ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി ലാഹോര്‍ കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ സമരപ്രവര്‍ത്തനങ്ങള്‍ നടത്തി.
5. സന്ന്യാസ ജീവിതത്തിനുവേണ്ടി കുടുംബജീവിതം ത്യജിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് ലാലാഹര്‍ദയാല്‍.
6. പഞ്ചാബി, മോഡേണ്‍ റിവ്യൂ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയ ലാലാഹര്‍ദയാല്‍ വിപ്ലവകാരികളുമായി സമ്പര്‍ക്കം പുലര്‍ത്തി.
7. 1908-ല്‍ ലാല ഹര്‍ദയാല്‍ ലണ്ടനിലേക്ക് പോകുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രചരണത്തിനായി പാരിസ്, വെസ്റ്റ് ഇന്‍ഡീസ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തുകയും അവിടെ ഗദ്ദര്‍ പാര്‍ട്ടിയുടെ സംഘാടനത്തില്‍ സഹകരിക്കുകയും ചെയ്തു.
8. ലാലാഹര്‍ദയാലിനെ അറസ്റ്റ് ചെയ്യാന്‍ അമേരിക്കയ്ക്കുമേല്‍ ബ്രിട്ടന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയിയെങ്കിലും തിരികെ അമേരിക്കയില്‍ എത്തി.
9. സാഹിത്യത്തിലും മികച്ച സംഭാവന നല്കിയ അദ്ദേഹം സംസ്കൃത ബുദ്ധ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി.
10. 1939 മാര്‍ച്ച് നാലിന് ഫിലാഡെല്‍ഫിയയില്‍ ലാലാഹര്‍ദയാല്‍ അന്തരിച്ചു.
1913-ല്‍ തുടങ്ങിയ ഖദാര്‍ മൂവ്മെന്റിന് നേതൃത്വം നല്‍കിയത് ആരായിരുന്നു?
ഉത്തരം: ലാലാഹര്‍ദയാല്‍
Buy now Lillyput Interio Hardwood Volex Right Facing Sectional Sofa (Green),3
