എ) നീതിന്യായ വിഭാഗം
ബി) കാര്യനിര്‍വ്വഹണ വിഭാഗം
സി) നിയമനിര്‍മ്മാണ വിഭാഗം
ഡി) രാജ്യരക്ഷ വിഭാഗം
ഉത്തരം ബി
അനുബന്ധ വിവരങ്ങള്‍
1. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ അധികാരം നിയമനിര്‍മ്മാണസഭ, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചിട്ടുണ്ട്.
2. ലോകസഭ, രാജ്യസഭ എന്നീ രണ്ട് സഭകളുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ദ്വിമണ്ഡല നിയമനിര്‍മ്മാണസഭയാണ്.
3. സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നത് സംസ്ഥാന നിയമനിര്‍മ്മാണ സഭകളാണ്.
4. പൊതുഖജനാവിന്റെ സംരക്ഷകന്‍, ഇംപീച്ച്മെന്ഡറ് നടപടിക്രമങ്ങളില്‍ ജുഡീഷ്യല്‍ അധികാരിയായി പ്രവര്‍ത്തിക്കുക തുടങ്ങിയവ പാര്‍ലമെന്റിന്റെ ചുമതലകളില്പ്പെടുന്നവയാണ്.
5. പാര്‍ലമെന്റിന്റെ അധോമണ്ഡലമായ ലോകസഭയുടെ പരമാവധി അംഗസംഖ്യ: 550
6. ധനബില്‍, അവിശ്വാസ പ്രമേയം എന്നിവ അവതരിപ്പിക്കുന്നത് ലോകസഭയിലാണ്.
7. ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരിക്കുന്ന പാര്‍ലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ.
8. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമ നിര്‍മ്മാണസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ്.
9. ലോകസഭയുടെ കാലാവധി 5 വര്‍ഷവും രാജ്യസഭാംഗത്തിന്റെ കാലാവധി 6 വര്‍ഷവുമാണ്.
10. രാജ്യസഭയുടെ പരമാവധി അംഗബലം: 250
11. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത് 12 പേരെയാണ്.
12. പുതിയ അഖിലേന്ത്യാ സര്‍വീസ് സൃഷ്ടിക്കുന്നതിന് പാര്‍ലമെന്റിനെ ചുമതലപ്പെടുത്തുന്നതിനുള്ള അധികാരം രാജ്യസഭയ്ക്കാണ്.
13. അനുച്ഛേദം 368 പ്രകാരം ഇന്ത്യയില്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാര്‍ലമെന്റിനാണ്.
14. ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ല.
15. ഏതെങ്കിലും ഭരണഘടനാ ഭേദഗതി നിയമം ഭരണഘടനയുടെ വാക്കുകള്‍ക്കോ, അര്‍ഥത്തിനോ വിപരീതമായാല്‍ ആ നിയമം അസാധുവാക്കാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ട്.
16. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കാര്യനിര്വ്വഹരണ വിഭാഗം.
