
എ) കെ സി കേശവപിള്ള
ബി) വെണ്മണി മഹന്‍
സി) മച്ചാട്ട് ഇളയത്
ഡി) വള്ളത്തോള്‍
അനുബന്ധ വിവരങ്ങള്‍
1. 1930-ല്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോന് ചെറുതുരുത്തി ആസ്ഥാനമായി സ്ഥാപിച്ച കേരള കലാമണ്ഡലത്തെ കേരള സര്‍ക്കാര്‍ 1957-ല്‍ ഏറ്റെടുത്തു.
2. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് മുകുന്ദരാജയാണ്.
3. കലാമണ്ഡലത്തിന്റെ പ്രോ ചാന്‍സലര്‍ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയാണ്.
4. കേരള കലാമണ്ഡലം കഥകളിയുടെ പരിപോഷണവുമായിട്ടാണ് മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്.
5. കേരളത്തിലെ ആദ്യ നൃത്യ- നാട്യ പുരസ്കാരത്തിന് അര്‍ഹയായത് കലാമണ്ഡലം സത്യഭാമയാണ്.
6. ചവറ പാറുക്കുട്ടിയമ്മ കഥകളി രംഗത്തെ പ്രശസ്ത കലാകാരിയായിരുന്നു.
7. ഹസ്തലക്ഷണദീപിക കഥകളിയുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ്.
8. കഥകളി തുടങ്ങിക്കഴിഞ്ഞു എന്ന് അറിയിക്കുന്ന ഗണപതികൊട്ട് അരങ്ങ് കേളി എന്നറിയപ്പെടുന്നു.
9. കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറ വനിതാ കഥകളി സംഘമാണ്.
10. കഥകളിക്ക് ദേശീയ തലത്തില്‍ പുരസ്കാരം നേടിയ ആദ്യ കലാകാരനാണ് ഗുരു കുഞ്ചുക്കുറുപ്പ്.
കേരള കലാമണ്ഡലം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത മലയാള കവി ആരാണ്?
റാങ്ക് മേക്കിങ് പോയിന്റ്: 1927-ല്‍ കേരളത്തിന് വെളിയില്‍ ആദ്യമായി കഥകളി അവതരിപ്പിച്ചത് തമിഴ്നാട്ടിലെ അഡയാറില്‍ ആണ്.