
എ) എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു
ബി) രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് ഉപയോഗിച്ച് പ്രാദേശിക ഭരണത്തിന് ത്രിതല സംവിധാനം
സി) ത്രിതല സംവിധാനത്തില്‍ ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവ ഉള്‍ക്കൊള്ളുന്നു
ഡി) പ്രാദേശിക തലത്തില്‍ നീതി നടപ്പാക്കുന്നതിന് ന്യായ പഞ്ചായത്ത്
അനുബന്ധ വിവരങ്ങൾ
1.ബല്‍വന്ത് റായ് ഗോപാല്‍ജി മേത്ത എന്ന ബല്‍വന്ത് റായ് മേത്ത അധ്യക്ഷനായ കമ്മിറ്റി 1957 ജനുവരിയില്‍ നിലവില്‍ വരികയും അതേവര്‍ഷം നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നു.
2. ബല്‍വന്ത് റായ് മേത്ത പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നു.
3. 1952-ലെ കമ്മ്യൂണിറ്റി വികസന പരിപാടി, 1953-ലെ ദേശീയ വിപുലീകരണ സേവനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ട ശിപാര്‍ശകള്‍ നല്കുകയെന്നതായിരുന്നു ബല്‍വന്ത് റായ് മേത്ത കമ്മിറ്റിയുടെ ലക്ഷ്യം.
4. ഇന്ത്യയില്‍ ജനാധിപത്യ വികേന്ദ്രീകരണം നടപ്പിലാക്കാന്‍ ശിപാര്‍ശ ചെയ്തത് ബല്‍വന്ത് റായ് മേത്ത കമ്മിറ്റിയാണ്.
5. ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തിലൂടെ ഗ്രാമതലത്തില്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് തലത്തില്‍ പഞ്ചായത്ത് സമിതിയും ജില്ലാതലത്തില്‍ ജില്ലാ പരിഷത്തും നടപ്പിലാക്കാനും ഈ തലങ്ങളേയും പരോക്ഷ തിരഞ്ഞെടുപ്പ് രീതി വഴി ബന്ധിപ്പിക്കാനും ബല്‍വന്ത് റായ് മേത്ത കമ്മിറ്റി ശിപാര്‍ശ ചെയ്തു.
6. വില്ലേജുകളെ ലിറ്റില്‍ റിപ്പബ്ലിക് എന്ന് വിളിച്ചത് ചാള്‍സ് മെറ്റ്കാഫ് ആണ്.
7. അനുച്ഛേദം 243 എ-യില്‍ ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്നു.
8. അനുച്ഛേദം 243 ബി-യില്‍ പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
9. അനുച്ഛേദം 243 സി-യില്‍ പഞ്ചായത്തുകളുടെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്നു.
10. അനുച്ഛേദം 243 ഇ-യില്‍ പഞ്ചായത്തുകളുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്നു
റാങ്ക് മേക്കിങ് പോയിന്റ്: പഞ്ചാത്തുകള്‍ക്ക് നികുതികള്‍ ചുമത്താനുള്ള അധികാരത്തെക്കുറിച്ച് അനുച്ഛേദം 243 ഐ-യില്‍ പ്രതിപാദിക്കുന്നു
ബല്‍വന്ത് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം ഏതാണ്?
ഉത്തരം സി) ത്രിതല സംവിധാനത്തില്‍ ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവ ഉള്‍ക്കൊള്ളുന്നു