എ) ഇന്ത്യന്‍ ഒപ്പിനിയന്‍
ബി) ഇന്ത്യന്‍ മിറര്‍
സി) യങ് ഇന്ത്യ
ഡി) മറാത്ത
അനുബന്ധ വിവരങ്ങള്‍
1. സ്വരാജ് എന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചത് ബാലഗംഗാധര്‍ തിലകനാണ്.
2. മറാത്ത കേസരി എന്നറിയപ്പെടുന്നത് ബാലഗംഗാധര്‍ തിലകനാണ്.
3. 1884-ല്‍ ബാലഗംഗാധര്‍ തിലക് ഡക്കാണ് എഡ്യൂക്കേഷണല്‍ സൊസൈറ്റി സ്ഥാപിച്ചു.
4. ഗീതാരഹസ്യം എന്ന കൃതിയുടെ രചയിതാവ് ബാലഗംഗാധര്‍ തിലക് ആണ്.
5. ഇന്ത്യന്‍ അശാന്തിയുടെ പിതാവ് എന്ന് ബാലഗംഗാധര തിലകനെ വിശേഷിപ്പിച്ചത് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ വാലന്റൈന്‍ ഷിറോള്‍ ആണ്.
6. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, തമിഴ് ഭാഷകളില്‍ ആരംഭിച്ച പത്രമാണ് ഇന്ത്യന്‍ ഒപ്പീനിയന്.
7. മഹര്‍ഷി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദേവേന്ദ്രനാഥ് ടാഗോര്‍ 1862-ല്‍ കല്‍ക്കട്ടയില്‍ ആരംഭിച്ച പത്രമാണ് ഇന്ത്യന്‍ മിറര്‍.
8. 1839-ല്‍ തത്ത്വബോധിനി സഭ സ്ഥാപിച്ചതും ഈ സഭയുടെ ജിഹ്വയായി തത്ത്വബോധിനി പത്രിക 1883-ല്‍ ആരംഭിച്ചതും ദേവേന്ദ്രനാഥ് ടാഗോര്‍ ആണ്.
9. 1919 മുതല്‍ 1931 വരെ ഗാന്ധിജി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്ന വാരികയാണ് യങ് ഇന്ത്യ.
10. ഗാന്ധിജി യാര്‍വാദ ജയിലില്‍ തടവില്‍ കഴിയവേ 1933-ല്‍ ആരംഭിച്ച വാരികയാണ് ഹരിജന്‍.
താഴെപറയുന്നവയില്‍ ബാലഗംഗാധര്‍ തിലകിന്റെ ജേണല്‍ ഏതാണ്?
എ) ഇന്ത്യന്‍ ഒപ്പിനിയന്‍
ബി) ഇന്ത്യന്‍ മിറര്‍
സി) യങ് ഇന്ത്യ
ഡി) മറാത്ത
ഉത്തരം ഡി
