എ) ഊര്‍ജം നല്‍കുക
ബി) പേശികള്‍ നിര്‍മ്മിക്കുക
സി) ശരീര താപനില നിയന്ത്രിക്കുക
ഡി) തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക
അനുബന്ധ വിവരങ്ങള്‍
1. ജീവന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളായ ബയോമോളിക്കുകളാണ് കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപ്പിഡ്, ന്യൂക്ലിക് ആസിഡ് തുടങ്ങിയവ.
2. ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ്, സ്റ്റാര്‍ച്ച്, സെല്ലുലോസ് എന്നിവ വിവിധ കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്.
3. കൊഴുപ്പുകളും എണ്ണകളും ലിപ്പിഡുകള്ക്കും ഉദാഹരണമാണ്.
4. എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ആന്റിബോഡികള്‍ എന്നിവ പ്രോട്ടീനുകളാണ്.
5. ഡിഎന്‍എ, ആര്‍എന്‍എ എന്നിവ ന്യൂക്ലിക് ആസിഡുകളാണ്.
6. മെറ്റബോളിസത്തെ അനാബൊളിസമെന്നും കറ്റാബൊളിസമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
7. കാര്‍ബണ്‍ ഡയോക്സൈഡും ജലവും ഉപയോഗിച്ച് സസ്യങ്ങള്‍ ഗ്ലൂക്കോസ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം അനാബൊളിസമാണ്.
8. പ്രോട്ടീന്‍ വിഘടിച്ച് അമിനോ ആസിഡുകളായി മാറുന്ന പ്രവര്‍ത്തനം കറ്റാബൊളിസത്തിന് ഉദാഹരണമാണ്.
9. ജനിതക എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ച ആദ്യ കൃത്രിമ ബാക്ടീരിയയാണ് ഇ.കോളി.
10. ജീവികളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തന്മാത്രകളാണ് എന്‍സൈമുകള്‍.
11. സലൈവറി അമിലേസ്, പെപ്സിന്‍ എന്നിവ എന്‍സൈമുകളാണ്.
12. ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസതന്മാത്രകളായ ഹോര്‍മോണുകളെ ഉല്‍പ്പാദിപ്പിക്കുന്നത് വിവിധ എന്‍ഡ്രോക്രൈന്‍ ഗ്രന്ഥികളാണ്.
13. ഏകകോശ, ബഹുകോശ ജീവികള്‍ ഉള്‍പ്പെടുന്ന വിഭാഗമായ ആല്‍ഗകൾ, പ്രോകാരിയോട്ടുകളായ ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ എന്നിവയ്ക്ക് പോഷകങ്ങള്‍ ലഭ്യമാകുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്.
ശരീരത്തിലെ കാര്‍ബോ ഹൈഡ്രേറ്റിന്റെ പ്രധാന പ്രവര്‍ത്തനം എന്താണ്?
ഉത്തരം എ
