എ) അലിഖിത ഭരണഘടന
ബി) ഏക സര്‍ക്കാര്‍
സി) അധികാര കേന്ദ്രീകരണം
ഡി) സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ
ഉത്തരം ഡി
അനുബന്ധ വിവരങ്ങള്‍
1. രണ്ട് തരത്തിലുള്ള ഗവണ്മെന്റുകളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും. ഓരോ ഗവണ്മെന്റും തങ്ങളുടെ മേഖലയില്‍ സ്വയംഭരണം ഉള്ളവരായിരിക്കണം.
2. ദ്വിപൗരത്വ സമ്പ്രദായമുള്ള ഫെഡറേഷനുകള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ഏക പൗരത്വമാണ്.
3. രാഷ്ട്രീയ വ്യവസ്ഥകളുടെ ഓരോ തലത്തിലും വ്യത്യസ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പ്രത്യേക ഗവണ്മെന്റ് സംവിധാനവും ഉണ്ടായിരിക്കും.
4. ലിഖിതമായ ഒരു ഭരണഘടന ഫെഡറല്‍ സംവിധാനത്തിന്റെ സവിശേഷതയാണ്.
5. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.
6. ഇന്ത്യന്‍ ഭരണഘടനയിലെ അധികാര വിഭജനം കേന്ദ്ര ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സംയുക്ത ലിസ്റ്റ് എന്നിങ്ങനെയാണ്.
7. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ലിസ്റ്റുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു (അനുച്ഛേദം 246).
8. പ്രതിരോധം, ആണവോര്‍ജം, തുറമുഖങ്ങള്‍, യുദ്ധവും സമാധാനവും, നാണയ വ്യവസ്ഥ തുടങ്ങിയവ കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്.
9. കൃഷി, പൊലീസ്, പൊതുജനാരോഗ്യം, മദ്യം, ഭൂമി, വാണിജ്യവും വ്യാപാരവും തുടങ്ങിയവ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
10. വിദ്യാഭ്യാസം, വനങ്ങള്‍, മായം ചേര്‍ക്കല്‍, ദത്തെടുക്കലും പിന്തുടര്ച്ചാവകാശവും തൊഴിലാളി സംഘടനകള്‍ തുടങ്ങിയവ സംയുക്ത ലിസ്റ്റില്‍പ്പെടുന്നവയാണ്.
11. ഈ മൂന്ന് ലിസ്റ്റിലും പരാമര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ അവശിഷ്ടാധികാരത്തില്പ്പെടുന്നു. (അനുച്ഛേദം 248)
12. അവശിഷ്ടാധികാരങ്ങളില്‍ നിയമം നിര്‍മ്മിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാണ്.
13. സൈബര്‍ നിയമങ്ങള്‍ അവശിഷ്ടാധികാരത്തില്പ്പെടുന്നു.
താഴെ പറയുന്നവയില്‍ ഒരു ഫെഡറല്‍ സംവിധാനത്തിന്റെ സവിശേഷത ഏത്?
ഉത്തരം ഡി
