എ) റെഗുലേറ്റിങ് ആക്ട്
ബി) പിറ്റ്സ് ഇന്ത്യ ആക്ട്
സി) റൗലറ്റ് ആക്ട്
ഡി) ചാര്‍ട്ടര്‍ ആക്ട്
അനുബന്ധ വിവരങ്ങള്‍
1. ബ്രിട്ടീഷിന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ 1919-ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് റൗലറ്റ് നിയമം എന്നറിയപ്പെടുന്ന അനാര്‍ക്കിയല്‍ ആന്റ് റവല്യൂഷണറി ക്രൈംസ് ആക്ട് പാസാക്കി.
2. റൗലറ്റ് ആക്ട് പ്രകാരം ഏതൊരു വ്യക്തിയേയും വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനുമുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി.
3. ബ്രിട്ടണില്‍ പൗരസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമായിരുന്ന ഹേബിയസ് കോര്‍പ്പസ് അവകാശം താല്‍ക്കാലികമായി ഇല്ലാതാക്കാനും റൗലറ്റ് നിയമം സര്‍ക്കാരിന് അധികാരം നല്കി.
4. ഗാന്ധിജി ദേശീയ തലത്തിലേക്ക് ഉയര്‍ന്നത് റൗലറ്റ് നിയമത്തിന് എതിരായ സമരത്തിലൂടെയാണ്.
5. 1919 ഏപ്രില്‍ ആറിന് രാജ്യവ്യാപകമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലാചരിച്ചു.
6. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല അഥവാ അമൃത്സര്‍ കൂട്ടക്കൊല നടന്നത് 1919 ഏപ്രില്‍ 13-ന് ആണ്.
7. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളായ സെയ്ഫുദ്ദീന്‍ കിച്ച്ലു, സത്യപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നതിനുവേണ്ടി നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ജനക്കൂട്ടത്തിനുനേരെ അമൃത്സറിലെ മിലിട്ടറി കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തില്‍ പട്ടാളം നിറയൊഴിക്കുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
8. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രബീന്ദ്രനാഥ് ടാഗോര്‍ സര് പദവി ഉപേക്ഷിച്ചു.
9. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ബോയര്‍ യുദ്ധകാലത്ത് ലഭിച്ച കൈസര്‍ ഇ ഹിന്ദ് ബഹുമതി ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചുനല്‍കി.
10. സിഎഫ് ആന്‍ഡ്രൂസ് ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ചശേഷം സംഭവത്തെ കശാപ്പ് എന്ന് വിശേഷിപ്പിച്ചു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ഏതാണ്?
എ) റെഗുലേറ്റിങ് ആക്ട്
ബി) പിറ്റ്സ് ഇന്ത്യ ആക്ട്
ഡി) ചാര്‍ട്ടര്‍ ആക്ട്
ഉത്തരം സി
